കോന്നി ഗവ.മെഡിക്കൽ കോളേജിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗവ.മെഡിക്കൽ കോളേജിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമൺ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തിൽ ഒ.പി. രജിസ്ട്രേഷൻ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.

മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രത്യേക പോലീസ് സ്റ്റേഷൻ തന്നെ ഇവിടെ അനുവദിക്കും. പോലീസ് സ്റ്റേഷനുള്ള സ്ഥലവും അനുവാദവും ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയോട് ജില്ലാ പോലീസ് ചീഫ് അഭ്യർത്ഥിച്ചിരുന്നു. അതുവരെ എയ്ഡ് പോസ്റ്റായി പ്രവർത്തനം നടത്താനാണ് തീരുമാനം.

ഒരു അഡീഷണൽ എസ്.ഐയും സിവിൽ പോലീസ് ഓഫീസറുമാണ് ആദ്യ ദിവസം ഡ്യൂട്ടി നിർവ്വഹിച്ചത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ജോലിയ്ക്ക് എത്തും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എസ്. സജിത്ത്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ജോസ്, അടൂർ ഡി.വൈ.എസ്.പി. ബിനു മോൻ, സർക്കിൾ ഇൻസ്പെക്ടർമാരായ രാജേഷ്, അയൂബ് ഖാൻ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...