കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ മിഷന്റെ അംഗീകാരം ; എൽ.ഡി.എഫ് കോന്നിയിൽ ആഹ്ലാദ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ മിഷന്റെ അംഗീകാരം ലഭിച്ചതിൽ എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ കോന്നി നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. സി പി എം കോന്നി ഏരിയ കമ്മറ്റി ഓഫീസിന് മുമ്പിൽ നിന്നും ആരംഭിച്ച പ്രകടനം കോന്നി നഗരത്തിൽ സമാപിച്ചു. എ ദീപകുമാർ, പി ജെ അജയകുമാർ, റഷീദ് മുളന്തറ, അബ്ദുൽ മുത്തലീഫ്‌, എ സോമശേഖരൻ, ആർ ഗോവിന്ദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേത്രുത്വം നല്‍കി.

സംസ്ഥാനത്തെ മുപ്പത്തിമൂന്നാമത് മെഡിക്കൽ കോളേജിന്റെ പട്ടികയിൽ കോന്നി മെഡിക്കൽ കോളേജ് ഇടംപിടിക്കുമ്പോൾ കോന്നിയുടെ വികസന ചരിത്രത്തിന് ഒരു പൊന്‍തൂവൽ കൂടി ലഭിച്ചിരിക്കുകയാണ്. 2012 മാർച്ച് 24 നാണ് കോന്നിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി സർക്കാർ ഉത്തരവ് ഉണ്ടാകുന്നത്. 143 കോടി രൂപ ആദ്യ ഘട്ടത്തിൽ സർക്കാർ അനുവദിച്ചു. യു ഡി എഫ് ഭരണകാലത്ത് മെഡിക്കൽ കോളേജ്‌ ആരംഭിക്കുവാൻ സർക്കാർ ഉത്തരവ് ഉണ്ടാകുമ്പോൾ അഡ്വ.അടൂർ പ്രകാശ് ആയിരുന്നു കോന്നി എം.എൽ.എ.

നിർമ്മാണം പുരോഗമിക്കുന്നതിന് ഇടയിൽ ഫണ്ടിന്റെ അപര്യാപ്തത മൂലം നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനി നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. തുടർന്ന് ഇടതുപക്ഷ എം എൽ എ കെ യു ജെനിഷ് കുമാർ കോന്നിയിൽ ജയിച്ചതിന് ശേഷം കിഫ്‌ബി വഴി ഫണ്ട് അനുവദിക്കുകയും മെഡിക്കൽ കോളജ് നിർമ്മാണം മുന്നോട്ട് കൊണ്ടുപോവുകയും ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...