കോന്നി മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മാണ കരാര്‍ രാജസ്ഥാന്‍ കമ്പനിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മാണ കരാര്‍ രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഥന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിര്‍മാണ കമ്പനി നേടി. എസ്റ്റിമേറ്റ് തുകയില്‍ നിന്നും 15 കോടി താഴ്ത്തി 199 കോടി രൂപയ്ക്കാണ് കമ്പനി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ 110 കോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണവും ഈ കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലവധി. 200 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 500 കിടക്കകള്‍ ഉള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് ഉയരുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റന്‍ഷന്‍ മൂന്ന് നിലയില്‍ നിര്‍മിക്കും. അഞ്ച് നിലയിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 200 കുട്ടികള്‍ക്കുള്ള താമസ സൗകര്യമാണ് തയാറാക്കുന്നത്. 235 പേര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആറ് നിലയിലാണ് നിര്‍മിക്കുന്നത്.
11 നിലകളില്‍ നിര്‍മിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തിലും 40 അപ്പാര്‍ട്ട്മെന്റുകള്‍ വീതം ഉണ്ടാകും. 1000 സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയവും നിര്‍മിക്കും. മോര്‍ച്ചറിയും പോസ്റ്റ്മോര്‍ട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഓട്ടോപ്സി ബ്ലോക്ക്, ലോണ്‍ട്രി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കും. രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 7000 ലിറ്റര്‍ ശേഷിയുള്ള ഇഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി തുടങ്ങിയവയും നിര്‍മിക്കും. പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല, 400 മീറ്റര്‍ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്.

രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ സജ്ജമാകുമെന്നും സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...