കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിൽ പിൻവാതിലുടെ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും തിരുകിക്കയറ്റാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു.
അഭ്യസ്ഥവിദ്യരും അർഹതപ്പെട്ടവരുമായ നിരവധി തൊഴില്‍രഹിതര്‍ ജോലിക്കുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും താല്‍ക്കാലിക ജീവനക്കാര്‍ എന്ന വ്യാജേന ജോലിയില്‍ തിരുകിക്കയറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വന്‍ അഴിമതിക്ക് തുടക്കമാണെന്നും പ്രത്യക്ഷ സമരത്തിലൂടെയും നിയമപരമായും ഇതിനെതിരെ പോരാടുമെന്ന് നിയോജമണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളേജിന്റെ പിതൃത്വം മുന്‍ എം.എല്‍.എ അടൂര്‍ പ്രകാശിന് മാത്രമാണ്. പണി പൂര്‍ത്തിയായ കെട്ടിടത്തില്‍ അവസാന മിനുക്കുപണികള്‍ മാത്രമാണ് പുതിയ എം.എല്‍.എ ചെയ്തത്. എന്നിട്ടും കോന്നിയിലെ ജനങ്ങള്‍ എന്നും ആരാധിക്കുന്ന അടൂര്‍ പ്രകാശിനെ ബോധപൂര്‍വം മാറ്റിനിര്‍ത്തുവാനാണ് ജെനീഷ് കുമാര്‍ ശ്രമിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജിന്റെ ശില്‍പ്പി അടൂര്‍ പ്രകാശിനെ ഒഴിവാക്കിക്കൊണ്ട് ഉത്ഘാടന മാമാങ്കം നടത്താമെന്ന് ആരും മോഹിക്കേണ്ടെന്നും ജോയല്‍ മാത്യു പറഞ്ഞു.