മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മുന്‍ സെക്രട്ടറി ശിവശങ്കരന് ചൊവ്വാഴ്ച നിര്‍ണായകം ; ചോദ്യം ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ – അറസ്റ്റിനും സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചൊവ്വാഴ്ച ദിവസം –  അത് ശിവശങ്കറിന് നിര്‍ണായകമാകുകയാണ്, പിണറായി സര്‍ക്കാരിനും. സ്വര്‍ണക്കടത്ത് കേസില്‍ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ എന്‍.ഐ.എ ഇന്നത്തേക്ക് വിട്ടയച്ചു. നാളെ രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണം. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു.

എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വെച്ച് അഞ്ച് മണിക്കൂറോളം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നാളത്തെ ദിനം ശിവശങ്കറിന് നിര്‍ണായകമാണ് . നാളെ  ചോദ്യം ചെയ്യലിന് നേത്യത്വം നല്‍കുന്നത് എന്‍ഐഎയിലെ സേതുരാമയ്യര്‍ എന്നറിയപ്പെടുന്ന ഐജി നിതീഷ്‌ കുമാറും സംഘവും ആണെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങള്‍. അതീവ രഹസ്യമായാണ് എന്‍.ഐ.എ കാര്യങ്ങള്‍ നീക്കുന്നത്.

കൊച്ചിയില്‍ എന്‍ഐഎ ആസ്ഥാനത്തെ ഇന്നത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ മൊഴികളും അന്വേഷണ സംഘങ്ങളുടെ പക്കല്‍ നേരത്തെയുള്ള വിവരങ്ങളും വിലയിരുത്തല്‍ നടത്തിയതിനു ശേഷം അത് എന്‍ഐഎ ആസ്ഥാനത്തേയ്ക്ക് മെയില്‍ ചെയ്യും. സന്ദേശത്തിലെത്തുന്ന വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തും. ഇതിലുണ്ടായ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുത്താണ് നാളത്തെ ചോദ്യങ്ങള്‍. നിലവില്‍ ഇതുവരെ ശിവശങ്കറിന്റെ അറസ്റ്റിലേയ്ക്കു നയിക്കുന്ന നിലയിലെത്തിയിട്ടില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നാളത്തെ ചോദ്യം ചെയ്യല്‍ കഴിയുമ്പോഴറിയാം മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി അഴിക്കുള്ളിലേയ്ക്കാണോ അതോ സാക്ഷിക്കൂട്ടിലേയ്ക്കാണോ എന്ന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...