കോന്നി മെഡിക്കല്‍ കോളജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും : അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണം പൂര്‍ത്തികരിച്ച പീഡിയാട്രീഷന്‍ ഐസിയുവിന്റെയും ബോയ്‌സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഈ മാസം 27 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നുവരുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ച് നിലകളോടുകൂടിയ ബോയ്‌സ് ഹോസ്റ്റലാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ ചെലവില്‍ 2000 സ്‌ക്വയര്‍ ഫീറ്റിലാണ് പീഡിയാട്രിക് ഐസിയു നിര്‍മിച്ചിരിക്കുന്നത്. 15 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കിന്റെ ലൈസന്‍സിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട് ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഡോക്ടര്‍മാര്‍ക്കായി 9.1 കോടി രൂപയില്‍ 77,000 സ്‌ക്വയര്‍ ഫീറ്റിലും അധ്യാപകര്‍ക്കായി 16.26 കോടി രൂപയില്‍ 37000 സ്‌ക്വയര്‍ ഫീറ്റിലുള്ള ക്വാട്ടേഴ്‌സുമാണ് നിര്‍മിക്കുന്നത്. 22.80 കോടി രൂപ ചെലവില്‍ 57,000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി അക്കാദമിക് ബ്ലോക്കിന്റെ വിപുലീകരണവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണവും നടന്നുവരുന്നു. ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി എന്നീ മൂന്ന് വകുപ്പുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.

4700 സ്‌ക്വയര്‍ ഫീറ്റില്‍ 1.49 കോടി രൂപയില്‍ നിര്‍മിക്കുന്ന ഓട്ടോപ്‌സി കെട്ടിടവും പുരോഗതിയിലാണ്. നാല് ഓട്ടോപ്‌സി ടേബിള്‍, 12 കോള്‍ഡ് ഫ്രീസര്‍ തുടങ്ങി ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിക്കും. മികച്ച രീതിയിലുള്ള ചികിത്സകള്‍ ഉറപ്പാക്കി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ വിജയകരമായി നടന്നു. 66കാരനായ അഞ്ചുതെങ്ങു സ്വദേശി ബാബുവാണ് ആദ്യ ശസ്ത്രക്രിയക്ക് വിധേയമായത്. യോഗത്തിനു ശേഷം ഉദ്ഘാടനം നടക്കാനിരിക്കുന്ന പീഡിയാട്രീഷന്‍ ഐസിയുവും ബോയ്‌സ് ഹോസ്റ്റലും എംഎല്‍എ സന്ദര്‍ശിച്ചു. കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...