കോന്നി: ഐ.എഫ്.എസ് ലഭിച്ച കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻ ലാലിനെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. ഡി.എഫ്.ഒ ഓഫീസിലെത്തിയാണ് എം.ൽ.എ, ആദരവ് നല്‍കിയത്. സംസ്ഥാനത്ത് പുതിയതായി അഞ്ച് ഡി.എഫ്.ഒ മാർക്കാണ് ഐ.എഫ്.എസ് ലഭിച്ചത്. മാതൃകാപരമായ പ്രവർത്തനമാണ് കോന്നിയിൽ ഡി.എഫ്.ഒ നടത്തുന്നതെന്നും പുതിയ നേട്ടം കൂടുതൽ മികവിന് സഹായകമാവുമെന്നും എം.എൽ.എ പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പ്രേമാനന്ദൻ , റേഞ്ച് ഫോറസ്റ്റ് ഓഫീസർ സലിൻ ജോസ്, ജൂനിയർ സൂപ്രണ്ട് സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഐ.എഫ്.എസ് ലഭിച്ച കോന്നി ഡി.എഫ്.ഒ ശ്യാംമോഹൻ ലാലിനെ കെ.യു.ജനീഷ് കുമാർ ആദരിച്ചു
RECENT NEWS
Advertisment