കോന്നി എം.എല്‍.എ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുവാനും മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജില്ലയില്‍ എത്തിയപ്പോള്‍ കോന്നിയില്‍ സന്ദര്‍ശനം നടത്തിയില്ലെന്നാരോപിച്ച് കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ നടത്തിയ മാധ്യമ സമ്മേളനം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

ഉരുള്‍പൊട്ടലുണ്ടായ കോന്നി മേഖലയിലെ തേക്കുതോട്, വയ്യാറ്റുപുഴ, കൊക്കാത്തോട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സ്ഥിതിവിശേഷങ്ങള്‍ അവലോകനം ചെയ്യുവാനും ആശ്വാസ നടപടികള്‍ക്കുമായി കോന്നി താലൂക്കില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ കോന്നി എം.എല്‍.എ കൂടി പങ്കെടുത്ത ഉദ്യോഗസ്ഥ – രാഷ്ട്രീയ – തദ്ദേശ ജനപ്രതിനിധി യോഗം നടന്നിരുന്നു. ഈ സമയം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ പുകഴ്ത്തിയ എം.എല്‍.എ മുഖ്യമന്ത്രി ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയുടെയും കോഴഞ്ചേരിയിലെ ഏരിയാ കമ്മിറ്റി അംഗത്തിന്റെയും പാത പിന്തുടര്‍ന്നുളള സംഘടിത നീക്കത്തിന്റെ ഭാഗമാണ്.

2018 ലെ പ്രളയത്തില്‍ അന്നത്തെ മുഖ്യമന്ത്രി ജില്ലയില്‍ പ്രളയവും ഉരുള്‍പൊട്ടലും നഷശനഷ്ടങ്ങളുമുണ്ടായ എത്ര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോന്നി താലൂക്കിലുള്‍പ്പെടെ ദുരിതം അനുഭവിക്കുന്നവരുടെ പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും എം.എല്‍.എ ക്ക് വ്യക്തി താല്‍പര്യമുള്ള കരാറുകാര്‍ ചെയ്ത റോഡുകള്‍ മഴക്കെടുതിക്ക് മുമ്പേ തകരുന്നത് നിര്‍മ്മാണത്തിലെ അപാകത മൂലമാണെന്ന് എം.എല്‍.എ മറക്കരുതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച റാന്നി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളും അവിടങ്ങളിലെ ക്യാമ്പുകളുമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചതെന്നും അതിനെതിരെ മാധ്യമ സമ്മേളനം വിളിച്ച് കോന്നി എം.എല്‍.എ ആരോപണം ഉന്നയിച്ചത് അങ്ങേയറ്റം ഹീനമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...