പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രത നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന അതോറിറ്റി സൂചന പ്രകാരം ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടര്‍ച്ചയായി പെയ്താല്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അടിയന്തിര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അനൗണ്‍സ്മെന്റ് വഴി വിവരം നല്‍കും. ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കും. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് വിലയിരുത്തുന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.

മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും നിര്‍ദ്ദേശം അനുസരിച്ചും ഓറഞ്ച് ബുക്ക് 2026 ലെ മാര്‍ഗനിര്‍ദ്ദേശ പ്രകാരവും എല്ലാ വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ അറിയിച്ചു. ഇത്തരം സാഹചര്യം അന്വേഷിച്ച് പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്‌സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഏകോപനം ഉറപ്പാക്കും.

നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ ജില്ല പോലീസ് മേധാവി, റാന്നി, കോന്നി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, ജില്ല ഫയര്‍ ഓഫീസര്‍, ജില്ല ജിയോളജിസ്റ്റ്, ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയാതായും കളക്ടര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി എം.എല്‍.എ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ദുരിതബാധിതര്‍ക്ക് ആശ്വാസം...

ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് സി പി ഐ എം...

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ...