Saturday, July 5, 2025 7:09 pm

കളക്ടറും കോന്നി എം.എല്‍.എ യും ഭക്ഷണ ചുമടുമായി കിലോമീറ്ററുകള്‍ നടന്ന് ആവണിപ്പാറ കോളനിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും ജില്ലാ കളക്ടർ പി.ബി.നൂഹ് എം.എൽ.എ ഓഫീസിലെത്തി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് വീടിനുള്ളിലിരിക്കുന്ന ആളുകൾക്ക് ടെലഫോണിൽ ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയർമാർ മുഖേന വീടുകളിൽ എത്തിച്ചു നല്കുന്നതിന് എം.ൽ.എ നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്. നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് പുറത്തേക്ക് വരാതിരിക്കാൻ ഈ പദ്ധതി വളരെയധികം സഹായകമായി എന്ന വിലയിരുത്തലിനെ തുടർന്നാണ് പദ്ധതിയെ സംബന്ധിച്ച് മനസ്സിലാക്കാൻ കളക്ടർ എത്തിയത്.

എം.എൽ.എ ഓഫീസിൽ കളക്ടർ എത്തിയപ്പോൾ എം.എൽ.എയും വോളൻറിയർമാരും ഭക്ഷണ സാധനങ്ങളുമായി ആവണിപ്പാറ പട്ടികവർഗ്ഗ കോളനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോളനിയിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശത്തെ പഞ്ചായത്തംഗം പി.സിന്ധു എം.എൽ.എയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്നാണ് എം.എൽ.എ ഭക്ഷണ കിറ്റുമായി വോളന്റിയർ മാർക്കൊപ്പം പോകാൻ തയ്യാറായത്. വിവരം അറിഞ്ഞപ്പോൾ തന്നെ എം.എൽ.എയ്ക്കൊപ്പം ആവണിപ്പാറയ്ക്ക് വരുകയാണെന്ന് കളക്ടറും അറിയിച്ചു. തുടർന്ന് എം.എൽ.എയും, കളക്ടറും, വോളന്റിയർമാരും പതിനൊന്നു മണിയോടെ കോന്നിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങളുമായി ആവണിപ്പാറയ്ക്ക് തിരിച്ചു.

അരുവാപ്പുലം പഞ്ചായത്തിലെ 5-ാം വാർഡായ ആവണിപ്പാറ വനത്തിനുളളിലെ ട്രൈബൽ സെറ്റിൽമെന്റാണ്. 37 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. അച്ചൻകോവിൽ ആറ് കടന്ന് വനത്തിലൂടെ നടന്നു മാത്രമേ കോളനിയിൽ എത്താൻ കഴിയുകയുള്ളു.
എം.എൽ.എയും, കളക്ടറും, ഉദ്യോഗസ്ഥരും,വോളന്റിയർമാരും ഭക്ഷണ ചുമടുമായാണ് കോളനിയിലേക്ക് നടന്നത്. കോളനിയിലെ മുപ്പത്തി ഏഴ് വീടുകളിലും സംഘം ഭക്ഷണം എത്തിച്ചു. ചില വീടുകളിൽ കുട്ടികൾക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിൽ ടീമിനെ വരുത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നും വിതരണം ചെയ്തു.

ഭക്ഷണം ആവശ്യപ്പെട്ട് എം.എൽ.എയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിക്കുമ്പോൾ എം.എൽ.എയും കളക്ടറും നേരിട്ടെത്തുമെന്ന് കരുതിയില്ലെന്ന് ഗ്രാമപ്പഞ്ചായത്തംഗം പി.സിന്ധു പറഞ്ഞു. എന്താവശ്യത്തിനും വിളിക്കണമെന്നും, ഉടൻ തന്നെ സഹായം എത്തിക്കുമെന്നും കോളനിവാസികൾക്കും, ഗ്രാമ പഞ്ചായത്തംഗത്തിനും എം.എൽ.എ ഉറപ്പു നല്കി. കോളനിയിലെ ചില വികസന പ്രശ്നങ്ങൾ കോളനി നിവാസികൾ സൂചിപ്പിച്ചു എങ്കിലും അത്തരം പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിച്ച ശേഷം കളക്ടറേയും കൂട്ടി എത്താമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടും കളക്ടറോടുമൊപ്പം എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ, കോന്നി തഹസിൽദാർ ഇൻ ചാർജ്ജ് റോസ്ന ഹൈദ്രോസ്, ഗ്രാമ പഞ്ചായത്തംഗം പി.സിന്ധു, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി വോളന്റിയർമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...