മകനെ ദത്തെടുത്തതോടെ ബന്ധുക്കള്‍ ഒറ്റപ്പെടുത്തി ; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന സോണി തിരഞ്ഞെടുത്തത് മരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇരുപത് വര്‍ഷക്കാലത്തോളം കുടുംബത്തോടൊപ്പം കുവൈറ്റില്‍ ജോലി ചെയ്തിരുന്ന സോണിക്കും റീനയ്ക്കും കോന്നിയില്‍ ബ്രഹത്തായ ഒരു സൗഹൃദ വലയമുണ്ടായിരുന്നു. സാമ്പത്തിക ബാധ്യത ഉണ്ടെന്ന് പറയുമ്പോഴും അതിനെ പൂര്‍ണ്ണമായി തള്ളുകയാണ് സോണിയുടെ സൗഹൃദങ്ങള്‍. കുവൈറ്റില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരാളുമായി ചേര്‍ന്ന് ബിസിനസ് ആരംഭിക്കുകയും ഒപ്പം കൂടിയ ആള്‍ കോടികള്‍ സോണിയില്‍ നിന്ന് തട്ടിയെടുത്തതോടെ അവിടെ സാമ്പത്തിക ബാധ്യത ഉണ്ടായതോടെ സോണിയും കുടുംബവും നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

നാട്ടിലെത്തിയ ശേഷവും മറ്റൊരാളുടെ വിഷമം കണ്ടാല്‍ സോണി അവരെ സഹായിക്കുവാന്‍ മടി കാണിച്ചില്ല. വിവാഹ ശേഷം കുട്ടികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഏഴ് വര്‍ഷം മുമ്പാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് റയാനെ ദത്തെടുത്തതോടെ അടുത്ത ബന്ധുക്കള്‍ സോണിയെ തീര്‍ത്തും ഒറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയും പിന്നീട് സൗഹൃദങ്ങള്‍ ഒഴിവാക്കി മരണം തിരഞ്ഞെടുക്കുകയായിരുന്നു.

താന്‍ മരണപ്പെട്ടാല്‍ ഭാര്യയെയും വളര്‍ത്ത് മകനെയും ബന്ധുക്കള്‍ ഒറ്റപ്പെടുത്തുമെന്ന ഭയത്താലാകാം ഇരുവരെയും കൊലപെടുത്തിയ ശേഷം മരണം സ്വയം തിരഞ്ഞെടുത്തത്. ദുരന്തവാര്‍ത്ത അറിഞ്ഞ് പത്തലുകുത്തിയിലേക്ക് ജനപ്രവാഹമായിരുന്നു. രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം പുറം ലോകമറിയുന്നത്. ആന്റോ ആന്റണി എം പി,കെ യു ജനീഷ് കുമാര്‍ എം എല്‍ എ,ബ്ലോക്ക് പ്രസിഡന്റ് ജിജി സജി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...