തുറന്ന ജയില്‍ കോന്നിയില്‍ : എംഎല്‍എയും ജയില്‍ ഡിഐജിയും സ്ഥലം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബജറ്റില്‍ പ്രഖ്യാപിച്ച സെമി ഓപ്പണ്‍ ജയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കോന്നിയിലെ പ്രദേശം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും ജയില്‍ ഡിഐജി പി.അജയകുമാറും സന്ദര്‍ശിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലേലി ചെളിക്കുഴി ഭാഗത്തെ 17.5 ഏക്കര്‍ സ്ഥലമാണ് ഇരുവരും സന്ദര്‍ശിച്ചത്.

കേരളത്തിലെ മൂന്നാമത്തെ തുറന്ന ജയിലാണ് കോന്നിയില്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി, കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥലം നല്‍കുന്നതു സംബന്ധിച്ച ഫയല്‍, ലാന്‍ഡ് ബോര്‍ഡ് കമ്മീഷണറേറ്റില്‍ നിന്നും ഗവണ്‍മെന്റില്‍ എത്തിയിട്ടുണ്ട്. സ്ഥലം സംബന്ധിച്ച് തീരുമാനമായാല്‍ ഉടന്‍ തന്നെ ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ഡിഐജി പറഞ്ഞു.

ബാരക്കിന്റെ നിര്‍മാണം വസ്തു കൈമാറി ഉടന്‍ തന്നെ നടത്താന്‍ കഴിയുമെന്നും ഡിഐജി പറഞ്ഞു. തടവുകാര്‍ക്ക് ജൈവ കൃഷി, ഫുഡ് പ്രൊസസിംഗ് യൂണിറ്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികളാണ് ഇവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഉല്‍പന്നങ്ങള്‍ പ്രാദേശികമായും  പത്തനംതിട്ട ജില്ലയിലും വിറ്റഴിക്കും. ക്വാറി ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ വസ്തുവിന് സമീപം അനുവദിക്കാന്‍ കഴിയില്ല എന്നും ഡിഐജി പറഞ്ഞു. വസ്തു കൈമാറുന്നതു സംബന്ധിച്ച ഫയല്‍ വേഗത്തിലാക്കാന്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. ജയില്‍ വകുപ്പുമായി ആലോചിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാറും ഒപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്നാനായ കോൺഗ്രസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
റാന്നി: ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാന്നി സെന്റ്...

പന്തളത്ത് ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

0
പന്തളം : ശക്തമായ മഴയില്‍ പന്തളത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു. പന്തളം...

തണ്ണിത്തോട് മേടപ്പാറയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
കോന്നി : തണ്ണിത്തോട് മേടപ്പാറയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. തണ്ണിത്തോട്...

ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസ് ; തട്ടിയെടുത്ത പണമെവിടെയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി

0
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ നിന്നും കോടിക്കണക്കിന് രൂപ...