കോന്നി ഗ്രാമപഞ്ചായത്ത്‌ പതിനെട്ടാം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അർച്ചന ബാലൻ വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത്‌ പതിനെട്ടാം വാർഡ്‌ ചിറ്റൂർ മുക്ക് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി അർച്ചന ബാലൻ 133 വോട്ടുകൾക്ക് വിജയിച്ചു. ചിറ്റൂർ പുന്നമൂട്ടിൽ തെക്കേതിൽ ബാലന്റെ മകളാണ് 21 വയസ്സുകാരിയായ അർച്ചന. പൊളിറ്റിക്ക്സ് ബിരുദധാരിയാണ്. വാർഡ് മെമ്പറായിരിക്കെയാണ് ബാലൻ മരിച്ചത്. ഇതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പി.ഗീത (എൽ.ഡി.എഫ്), പി.എ അജയൻ (എൻ ഡി എ) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ആകെ 74.15 % പോളിംഗ് നടന്നു. 1501 വോട്ടർമാരിൽ 1113 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒന്നാം ബൂത്തിൽ 606 പേരും രണ്ടാം ബൂത്തിൽ 507 പേരും ഇന്നലെ വോട്ട് ചെയ്തു. ഇന്ന് രാവിലെ പത്തിന് കോന്നി പഞ്ചായത്ത്‌ ഓഫീസിൽ വെച്ചായിരുന്നു വോട്ട് എണ്ണിയത്. പത്തനംതിട്ട റീ സർവേ സൂപ്രണ്ട് കെ കെ അനിൽ കുമാറായിരുന്നു വരണാധികാരി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...