കോന്നി : സ്ത്രീകളുടെയും കുട്ടികളുടേയും ഉന്നമനം ലക്ഷ്യമാക്കി ജെന്റർ റിസോഴ്സ് സെന്റർ ആന്റ് കമ്യൂണിറ്റി കൗൺസിലിംഗ് സെന്റർ കോന്നി ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ സി.ഡി.എസ് ന്റെ ചുമതലയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
സമ്മേളനം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി എം ഉത്ഘാടനം ചെയ്തു. കുട്ടികളിൽ വായനശീലം വളർത്തുന്നതിനും അനുഭവക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ലൈബ്രററിയുടെ ഉത്ഘാടനം വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ നിർവ്വഹിച്ചു. രത്നകുമാരി പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ വിധു കെ മുഖ്യ പ്രഭാഷണം നടത്തി. കെ ആർ ഉണ്ണികൃഷ്ണൻ നായർ, മോഹനൻ കാലായിൽ, അനീ സാബു തോമസ്, തുളസീ മോഹൻ, ഓമന തങ്കച്ചൻ, റോജി ബേബി, സൗദാമിനി, ലൈല, ലിസി സാം, എ ഡി എം സി സധീന, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അയൂബ്ഖാൻ, സെക്രട്ടറി ശിവദാസ്, ഗായത്രി, ബിന്ദു മോഹൻ, ഐശ്വര്യ, റിതു തുടങ്ങിയവർ സംസാരിച്ചു.