Saturday, October 12, 2024 11:57 am

പൊതുടാപ്പുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുന്നു ; ചെളിവെള്ളം കോരിക്കുടിച്ച് ആദിവാസി കോളനിക്കാര്‍

For full experience, Download our mobile application:
Get it on Google Play

പനമരം: കൊല്ലിവയൽ നാലു സെന്റ് അംബേദ്കർ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വെള്ളം എത്തിക്കുന്നതിനായി ജലഅതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതായി കോളനിവാസികൾ പരാതിപ്പെടുന്നു. പൊട്ടിയ ടാപ്പ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.

കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന മൃഗാശുപത്രി കവലയിലെ കൊല്ലിവയൽ ആദിവാസി കോളനിക്കാരാണ് കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. 48 കുടുംബങ്ങളിൽ നിന്നായി 150 ലേറെ പേർക്ക് കുടിവെള്ളത്തിന് ഏക ആശ്രയം ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളമാണ്. ഇതിനായി മൂന്ന് പൊതുടാപ്പുകൾ  കോളനിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മദ്യപിച്ചെത്തുന്ന ചിലർ പൈപ്പ് പതിവായി പൊട്ടിക്കുകയാണെന്ന് കോളനിക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമ്പളക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോളനിയിൽ രണ്ട് പൊതുകിണറാണുള്ളത്. ഇവയിൽ ഒന്ന് മാലിന്യം കലർന്ന് തീർത്തും ഉപയോഗ ശൂന്യമാണ്. ഒന്നിലാണെങ്കിൽ രണ്ട് റിങ് വെള്ളം മാത്രമാണുള്ളത്. വെള്ളം പമ്പ് ചെയ്താൽ പൊട്ടിയ പൈപ്പിനടിയിൽനിന്ന്‌ വെള്ളം റോഡിലേക്ക് ഒഴുകും. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഈ ഒഴുകുന്ന വെള്ളംപമ്പ് ചെയ്താൽ പൊട്ടിയ പൈപ്പിനടിയിൽനിന്ന്‌ വെള്ളം റോഡിലേക്ക് ഒഴുകും. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഈ ഒഴുകുന്ന വെള്ളം പാത്രത്തിൽ കോരി എടുത്താണ് കോളനിയിലെ ചില കുടുംബങ്ങൾ ഉപയോഗിക്കുന്നത്. അഴുക്കുചാലില്ലാത്തതിനാൽ അങ്കണവാടിയ്ക്ക് മുമ്പിൽ സ്ഥാപിച്ച പൈപ്പിലെ വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. കോളനിയിലെ കുടിവെള്ളക്ഷാമം പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയിലെ തല്ലുമാല ; പുറത്താക്കല്‍ നടപടി അംഗീകരിച്ച് സംസ്ഥാന നേതൃത്വം

0
കൊച്ചി : കൂട്ടയടിയെ തുടര്‍ന്ന് പൂണിത്തുറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ട തൃക്കാക്കര...

ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയത് 2000 കോടിയുടെ ലഹരിവസ്തുക്കൾ

0
ദില്ലി : ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കൾ...

വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

0
 പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മടിയില്ലാത്ത വാട്‌സ്ആപ്പ് അടുത്ത ചുവടുവെക്കുന്നു. ചാറ്റുകള്‍ക്ക് പ്രത്യേക...

അവഗണനയുടെ പടുകുഴിയില്‍ ഏനാത്ത് ഇടത്താവളം

0
ഏനാത്ത് : അഞ്ച് ആഴ്ചകൂടി കഴിഞ്ഞാൽ മണ്ഡലക്കാലം തുടങ്ങും. എന്നാൽ ഏനാത്ത്...