കോന്നി–പ്ലാച്ചേരി റോഡിൽ ചെളിയും മാലിന്യവും നിറയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :  ഉന്നത നിലവാരത്തിൽ വികസിപ്പിച്ച കോന്നി–പ്ലാച്ചേരി റോഡിൽ ചെളിയും മാലിന്യവും നിറയുന്നു. ഇടറോഡുകളിൽ നിന്നെത്തുന്ന മഴവെള്ളം ഓടകളിലേക്ക് ഒഴുക്കി വിടാൻ സംവിധാനമൊരുക്കാത്തതാണു വിനയായത്. പ്ലാച്ചേരി മുതൽ ഉതിമൂട് വരെ സംസ്ഥാന പാതയിലേക്കു സന്ധിക്കുന്ന ഒട്ടേറെ ഇടറോഡുകളുണ്ട്. ചെറുതും വലുതുമായ റോഡുകളും നടപ്പാതകളുമാണിവ. ഇതൊന്നും കണക്കിലെടുക്കാതെയാണ് പാതയിലെ പ്രധാന കവലകളിൽ ഓടയും അവയ്ക്കു മുകളിൽ നടപ്പാതയും നിർമിച്ചത്. റാന്നി ടൗണിലെ ചില ഇടറോഡുകളിൽ നിന്ന് ഓടയിലേക്ക് വെള്ളമെത്താൻ പൈപ്പുകളിട്ട് സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാൽ മറ്റിടങ്ങളിൽ അവയൊന്നുമില്ല.

മഴക്കാലത്ത് ഇടവഴികളിൽ നിന്ന് വെള്ളത്തിനൊപ്പം മാലിന്യവും ചെളിയും ഒഴുകിയെത്തുന്നുണ്ട്. അവ നടപ്പാതകളിലും വശങ്ങളിലും കെട്ടിക്കിടക്കുകയാണ്. ഇതുമൂലം വെള്ളക്കെട്ടും രൂപപ്പെടുന്നു. മഴ സമയത്ത് ഇടവഴികളിൽ നിന്നെത്തുന്ന വെള്ളം പാതയുടെ ഉപരിതലത്തിലൂടെ നിരന്നൊഴുകുകയാണ്. ചരിവുള്ള ഭാഗങ്ങളിൽ വീട്ടുമുറ്റങ്ങളിലേക്കും എത്തുന്നുണ്ട്. ചെല്ലക്കാട്–മന്ദമരുതി വരെ പാതയുടെ വശത്ത് നിർമിച്ചിട്ടുള്ള ഓടയിൽ ചെളിയും കാടും വളരുകയാണ്. മക്കപ്പുഴ സ്കൂൾ ജംഗ്ഷനില്‍ നിർമിച്ചിട്ടുള്ള ഓടയിലൂടെ വെള്ളം ഒഴുകാറില്ലെന്ന് സമീപവാസികൾ പറയുന്നു. അടഞ്ഞു കിടക്കുന്ന കലുങ്കുകൾ തുറക്കാനും നടപടിയില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...