പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; അറസ്റ്റിലായവരെ കൊണ്ടുവരുവാന്‍ പോലീസ് സംഘം ഡല്‍ഹിക്ക് തിരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ കോന്നി വകയാറിലെ പ്രധാന ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, ഏനാത്ത് സിഐ ജയകുമാര്‍, കൂടല്‍ സിഐ ബിജു, കോന്നി, ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എസ്‌ഐമാര്‍ അടങ്ങിയ 30 അംഗ ടീമാണ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ മൂന്ന് പ്രധാന സെര്‍വറുകളും കംപ്യൂട്ടറുകളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകിട്ട് നാലു വരെ തുടര്‍ന്നു. കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ സൈബര്‍ സെല്ലിലെ ഐടി വിദഗ്ധരാണ് രേഖകളും മറ്റും പരിശോധിച്ചത്. പരാതികള്‍ കൂടുതലായി ലഭിക്കുന്നുണ്ടെന്നും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ചേര്‍ത്ത് പുതിയ അന്വേഷണസംഘം അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ഇതിനിടെ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയ് ഡാനിയേലിന്റെ രണ്ടു മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അങ്ങോട്ടേയ്ക്ക് തിരിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഓസ്‌ട്രേലിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോര്‍ട്ട് അയയ്ക്കുകയും വിവരം എല്ലാ വിമാനത്താവളങ്ങളിലും അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍  രാജ്യം വിടുന്നത് തടയാന്‍ കഴിഞ്ഞത്. ഉടമയുടെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായി കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ്, വനിതാ സിഐ ലീലാമ്മ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...