കോന്നി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ഒളിവില്‍ ; റാന്നി സ്വദേശിയായ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 13.5 ലക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ. ഔദ്യോഗികമായി അവധി രേഖപ്പെടുത്താതെയാണ് ഇയാൾ ഒളിവിൽ പോയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. റാന്നി സ്വദേശിനിയായ യുവതിയാണ് കോന്നി പോലീസ് സ്റ്റേഷനിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന തേക്കുതോട് സ്വദേശി ബിനു കുമാറിനെതിരെ പരാതി നൽകിയത്.

ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ റാന്നി അങ്ങാടി സ്വദേശിയായ യുവതിയുമായി പരിചയപ്പെടുകയുണ്ടായി. ഒരു കാർ വാങ്ങുന്ന കാര്യം യുവതി പോലീസ് ഉദ്യോഗസ്ഥനോട്‌ പറഞ്ഞപ്പോൾ തന്റെ കൈവശം കാർ ഉണ്ടെന്നും ഇത് നൽകാമെന്നും പറഞ്ഞ് പണവും കാറും യുവതിയിൽ നിന്നും ഇയാൾ തട്ടിയെടുക്കുകയായിരുന്നു. പതിമൂന്ന് ലക്ഷത്തി അന്‍പത്തിനായിരം രൂപ ഇയാൾ യുവതിയിൽ നിന്നും തട്ടി എടുത്തതായി പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഇയാൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചിരുന്നു എങ്കിലും നൽകിയില്ല. ഇതിനിടയിൽ ആണ് ഔദ്യോഗികമായി അവധി രേഖപ്പെടുത്താതെ ഇയാൾ മുങ്ങിയത്. ഇയാളെക്കുറിച്ച് ജോലി ചെയ്ത പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ ഇയാളെ പിടികൂടുവാൻ പോലീസുകാര്‍ വിമുഖത കാണിക്കുകയാണെന്നും ആരോപണമുയരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...