കോവിഡ് പരിശോധന ‘ഇപ്പം വേണ്ട’ ; ടിപ്പർ ലോറികൾക്ക് പിഴ ഈടാക്കാം – ഞങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് കോന്നി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോവിഡ് പരിശോധനകൾ കർശനമാക്കാതെ ടിപ്പർ ലോറികൾ അടക്കമുള്ള വാഹന പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്  കോന്നി പോലീസ്. കോന്നി തണ്ണിത്തോട് റോഡിൽ നിന്നും വരുന്ന ടിപ്പർ ലോറികളാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരക്കേറിയ റോഡിലെ പരിശോധന പലപ്പോഴും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നുണ്ട്.

ടിപ്പര്‍ പരിശോധന നടക്കുമ്പോള്‍ മാസ്ക് ധരിക്കാതെ കടന്നുപോകുന്നവരും കോവിഡ് നിയമലംഘനങ്ങൾ നടത്തുന്നവരും കണ്മുന്നില്‍ക്കൂടി കടന്നുപോയാലും  ഇതൊന്നും ശ്രദ്ധിക്കുവാൻ കോന്നി പോലീസിന് സമയമില്ലെന്ന് നാട്ടുകാർ പറയുന്നു. വളവുകളിൽ വാഹന പരിശോധനകൾ പാടില്ലെന്ന് പോലീസിലെ ഉന്നത അധികാരികൾ ഉത്തരവ് ഇറക്കിയിട്ടും കോന്നി ചാങ്കൂർമുക്കിലും ഫയർ സ്റ്റേഷന് സമീപത്തും ഉള്ള വളവുകളിലാണ് പരിശോധന നടത്തുന്നത്.

റോഡിന് നടുവിൽ നിന്നുള്ള വാഹന പരിശോധനകളും തകൃതിയായി നടക്കുന്നുണ്ട്. കോന്നി ചാങ്കൂർ മുക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ഇത്‌ മൂലം ഗതാഗത കുരുക്കും വർധിക്കുന്നുണ്ട്. സർവീസ് നടത്തുന്ന ബസുകൾ അടക്കം വാഹന പരിശോധനയുടെ നിരയിൽ അകപ്പെട്ട് പോകാറുണ്ട്. എന്നാൽ വാഹനങ്ങളിൽ ആളുകളെ കുത്തി നിറച്ച് പോകുന്ന സംഭവങ്ങൾ കണ്ടാലും പോലീസ് അനങ്ങാറില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...