നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു – ഇനിയും ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ; കോട്ടാങ്ങല്‍ പഞ്ചായത്തിലെ സി.പി.എം – എസ്.ഡി.പി.ഐ ബാന്ധവത്തെക്കുറിച്ച് ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റതോടെ വര്‍ഗീയ ശക്തികളുമായുള്ള എല്‍ഡിഎഫ് ബന്ധം മറനീക്കി പുറത്തുവന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 30നും പിന്നീട് ഫെബ്രുവരി 15നും എസ്.ഡി.പി.ഐ പിന്തുണ ലഭിച്ചുവെന്ന പേരില്‍ തങ്ങള്‍ സ്ഥാനം ഉപേക്ഷിക്കുന്നുവെന്ന് വീമ്പിളക്കി രാജിവെച്ചവരാണ് ഇന്നലെ വീണ്ടും കോട്ടാങ്ങലില്‍ അതേ സാഹചര്യത്തില്‍ അധികാരമേറ്റത്. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരുന്ന ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ രാജി. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചപ്പോള്‍ തന്നെ അന്ന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെടുകയും ഭരണം നടത്തുകയും ചെയ്തു.

വര്‍ഗീയ ശക്തികളുമായി യാതൊരു ഉളുപ്പുമില്ലാതെ അധികാരം പങ്കിടുന്ന സിപിഎം നയമാണ് കോട്ടാങ്ങലില്‍ പ്രകടമായിരിക്കുന്നതെന്ന് ബാബു ജോര്‍ജ് പറഞ്ഞു. നേരത്തെ റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിച്ചിരുന്നു. ഇപ്പോഴും ആ സ്ഥാനം തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് റാന്നി പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയതായി് വീമ്പിളക്കിയ എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്നു വ്യക്തമാക്കണം. പത്തനംതിട്ട നഗരസഭയില്‍ എസ്.ഡി.പി.ഐയുടെ സഹായത്തിലാണ് എല്‍ഡിഎഫ് അധികാരം പിടിച്ചത്. ഇതിനു പ്രതിഫലമായി എസ്.ഡി.പി.ഐയ്ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നല്‍കുകയും ചെയ്തു. സിപിഎം പുലര്‍ത്തുന്ന ഈ നയസമീപനം സംബന്ധിച്ച് എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ അഭിപ്രായം വ്യക്തമാക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...