കോന്നി നഗരത്തിലെ പൊടിപടലങ്ങൾക്കെതിരെ വ്യാപാരികൾ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഉയരുന്ന പൊടിപടലങ്ങൾ നിയന്ത്രിക്കണണമെന്ന് ആവശ്യപ്പെട്ട് കെ എസ് റ്റി പി ഉദ്യോഗസ്ഥരുമായി കോന്നിയിലെ വ്യാപാരികൾ ചർച്ച നടത്തി.കോന്നി ട്രാഫിക് ജംഗ്ഷന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസമായി നിന്നിരുന്ന കെട്ടിടം പൊളിച്ച് നീക്കുവാൻ എത്തിയതായിരുന്നു കെ എസ് റ്റി പി അധികൃതർ.ഈ സമയം സംഘടിച്ച് എത്തിയ കോന്നിയിലെ വ്യാപാരികൾ പൊടി പടലങ്ങൾ മൂലം തങ്ങൾ നേരിടുന്ന മുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.രാവിലെ മുതൽ വൈകുന്നേരം വരെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യാപാരികൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പൊടി പടലങ്ങൾ സഹിച്ചാണ് ഇരിക്കുന്നത്.ഇതിനാൽ ശ്വാസം മുട്ടൽ അടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് കോന്നിയിലെ വ്യാപാരികൾ നേരിടേണ്ടി വരുന്നത്.

മാത്രമല്ല , കടകളിൽ വിൽപനക്കായി എത്തിക്കുന്ന സാധനങ്ങൾ പൊടി ശല്യം  hg gg, ccqcs q aകാരണം കേടായി വിൽക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളതെന്നും വ്യാപാരികൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.കോന്നി ഏലിയറക്കൽ മുതൽ കെ എസ് ആർ റ്റി സി ഓപ്പറേറ്റിങ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ ആണ് ഇപ്പോൾ പൊടി ശല്യം കൂടുതലായും ഉള്ളത്.ആദ്യ സമയങ്ങളിൽ പൊടി ശല്യം നിയന്ത്രിക്കാൻ ഇടക്കിടെ ടാങ്കറിൽ വെള്ളം നനയ്ക്കുന്ന പതിവുണ്ടായിരുന്നു.എന്നാൽ പിന്നീട് അതും ഇല്ലാതെ ആയി.ഇതിനാൽ പൊടി ശല്യം മൂലം വ്യാപാര സ്ഥാപനങ്ങളിൽ ഇരിക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.ഇതിനാൽ ഈ വിഷയത്തിൽ കെ എസ് റ്റി പി യുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.നഗരത്തിലെ പൊടി പടലങ്ങൾ നിയന്ത്രിക്കാൻ ഒരു ടാങ്കർ വെള്ളമടക്കം സ്ഥിരമായി ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് വ്യാപാരികൾ മടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...