കോന്നി : പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലർ മാർജിൻഫ്രി ഷോപ്പിലെ സാധനങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. പത്തനംതിട്ട ജില്ലാ കളകടറുടെ നിർദ്ദേശം അനുസരിച്ച് കോന്നി താലൂക്ക് സപ്ലൈ ഓഫീസർ മൃണാള്‍സെനിന്റെ നേതൃത്ത്വത്തിൽ ആണ് കണക്കെടുപ്പ്. പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിശദമായ വിരങ്ങളും മൂല്യവും ജില്ലാ കളക്ടർക്ക് കൈമാറുന്നതിനാണ് കണക്കെടുപ്പ്. ഇതിനുശേഷം ഇവ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
ദിവസങ്ങളായി അടച്ചിട്ടതിനാല്‍ ആഹാര സാധനങ്ങള്‍ ചിലതൊക്കെ അഴുകിത്തുടങ്ങിയിരുന്നു. ക്ലീനിംഗ് നടപടികള്‍ രാവിലെ ആരംഭിച്ചു. ഇത് പൂര്‍ത്തിയായതിനു ശേഷമേ ഉദ്യോഗസ്ഥര്‍ക്ക് കടയുടെ ഉള്ളില്‍ പ്രവേശിച്ച് കണക്കെടുപ്പ് ആരംഭിക്കുവാന്‍ കഴിയുകയുള്ളൂ.