കോന്നി എം.എല്‍.എയുടെ പ്രവാസി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: പ്രവാസി മലയാളികൾക്കായി കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഓഫീസിൽ പ്രവാസി കൈത്താങ്ങ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കേരള പ്രവാസി സംഘവുമായി ചേർന്നാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങിയത്. ഹെൽപ്പ് ഡെസ്ക് പ്രവാസികൾക്കും അവരുടെ നാട്ടിലുള്ള കുടുംബാഗങ്ങൾക്കും ആവശ്യമായ സഹായം എത്തിച്ചു നല്കും. നാട്ടിൽ നിന്നും  മരുന്ന് ആവശ്യമുള്ള പ്രവാസികള്‍ക്ക്  ഈ ഹെല്പ് ഡസ്ക്  ഉപയോഗിക്കാം. എം.എൽ.എ ഓഫീസിൽ മരുന്നും അതിന്റെ ബില്ലും ആധാർ കാർഡിന്റെ കോപ്പിയും എത്തിച്ചു നല്കണം. ഡി.എച്ച്.എൽ കാർഗോ വഴിയാണ് മരുന്ന് എത്തിച്ചു നൽകുന്നത്.

2020 ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും തിരികെ പോകാൻ കഴിയാത്തതുമായ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ 5000 രൂപ സഹായം നല്കുന്നുണ്ട് . ഇത് ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡസ്കിൽ നിന്നും ആവശ്യമായ സഹായം നല്കും. പ്രവാസി ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്നവർക്ക് 1000 രൂപ സഹായം സംസ്ഥാന സർക്കാർ നല്കുന്നുണ്ട്. ഇതിനുള്ള അപേക്ഷയും ഹെൽപ്പ് ഡസ്കിൽ നിന്നും  ലഭിക്കും.

സഹായകേന്ദ്രം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രവാസി കുടുംബങ്ങൾക്കും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാമെന്നും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, ഏരിയാ പ്രസിഡന്റ്  റ്റി.എൻ.സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഹെൽപ്പ് ഡസ്ക് നമ്പർ – 9745633874,  7558034080,  0468-2343330

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...