പത്തനംതിട്ട : ഭാരത സ്വാതന്ത്ര്യത്തിൻ്റെ 76-ാമത് വാർഷികവും വിദ്യാർത്ഥി പ്രതിഭകൾക്കുള്ള പുരസ്കാര സമർപ്പണവും കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സമുചിതമായി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തലിനുശേഷം കോന്നി സെൻട്രൽ ജംഗ്ഷനിലുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്കൂളിൽ നിന്നാരംഭിച്ച വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എൻ.സി.സി., റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു.
ഗാന്ധിപ്രതിമയിൽ പുഷ്പഹാരമർപ്പിച്ച ശേഷം ദേശഭക്തിഗാനങ്ങളുടെ അകമ്പടിയോടെ പുഷ്പാർച്ചനയും നടത്തി. ദേശീയപതാകകളും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തിയാണ് കുട്ടികൾ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തത്. തുടർന്ന് സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിലിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു.
കൊളോണിയൽ ഭരണത്തിൽനിന്ന് മോചിപ്പിക്കപ്പെട്ട ഭാരതത്തിൻ്റെ മതനിരപേക്ഷതയും ഐക്യവും സംരക്ഷിച്ചുനിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അനി സാബു തോമസ് സംസാരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.അനു പി.ടി. മുഖ്യപഭാഷണം നടത്തി. സ്കൂൾ സംഗീതവിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ഗീതിക അവതരണമികവുകൊണ്ട് വ്യത്യസ്തമായി.
2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ 54 കുട്ടികൾക്കും വി.എച്ച്.എസ്.ഇ.വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആൽഡൻ പി.വർഗ്ഗീസ്, യു.എസ്.എസ്.പരീക്ഷയിൽ വിജയികളായ ആരുഷ് എസ്., ശിവനീത് എച്ച്.എസ്., സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ വിജയികളായ അബിയ സി.തോമസ്, ആരുഷ് എസ്., കേശവ് എ., അനുപമ എസ്.നായർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ദേശീയപതാക നിർമ്മാണം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എൻ.മനോജ്, ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ, പ്രിൻസിപ്പാൾ സുനിൽ ആർ., കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആർ.ദേവകുമാർ, ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.ശശികുമാർ, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗവും പൊതു പ്രവർത്തകനുമായ എസ്.സന്തോഷ് കുമാർ, മാതൃസമിതി പ്രസിഡൻ്റ് ഷിനി ഇ.ടി., സ്റ്റാഫ് സെക്രട്ടറിമാരായ മായ ടി.എൻ., ബീന ജി.നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































