Friday, July 4, 2025 2:17 am

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പഠനോത്സവം വ്യത്യസ്തങ്ങളായ പഠനനേട്ടങ്ങളിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പഠനോത്സവം 2023. 2022-23 അധ്യയനവർഷം കുട്ടികൾ പഠനപ്രവർത്തനങ്ങളിലൂടെ ആർജിച്ച അറിവുകൾ, കഴിവുകൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര പ്രകടനങ്ങളുടെ ആത്മാവിഷ്കാര വേദിയായി സ്കൂൾതല പഠനോത്സവം മാറി.

പഠനോത്സവത്തിൽ തുടങ്ങി അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ കർമ്മ പദ്ധതിക്ക് സ്കൂൾ തുടക്കംകുറിച്ചു. ഭാഷാവിഷയങ്ങളായ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രവിഷയങ്ങളായ അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും, കലാകായിക ആരോഗ്യ പ്രവൃത്തിപരിചയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കോർത്തിണക്കിയാണ് പഠനോത്സവം സംഘടിപ്പിച്ചത്.

എല്ലാ വിഭാഗം കുട്ടികളെയും തുല്യരായി പരിഗണിച്ചുകൊണ്ടും വ്യത്യസ്തങ്ങളായ കഴിവുകളെ ഒരു കുടക്കീഴിൽ അണിനിരത്തിയുമാണ് പഠനോത്സവം നടന്നത്. കോവിഡ്കാല അക്കാദമിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിലും രൂപപ്പെടുത്തിയ പഠന മികവുകൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും അറിയിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, വിദ്യാലയത്തിൻ്റെ സർവ്വതോന്മുഖമായ വികാസത്തിനും ഉന്നതിക്കുമായി സമൂഹത്തെ കണ്ണി ചേർക്കുകയും അവരുടെ സഹായ സഹകരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്ന സാമൂഹിക ഉത്തരവാദിത്വവും ഈ പ്രവർത്തനത്തിലൂടെ സ്കൂൾ ഏറ്റെടുത്തു. പഠനോത്സവത്തോടൊപ്പം വേനലവധി വിജ്ഞാനത്താൽ സമ്പന്നമാക്കുക എന്ന ലക്ഷ്യവുമായി സ്കൂളിൻ്റെ തനത് പ്രവർത്തന പദ്ധതിയായ ‘ വിജ്ഞാനപ്പൂമഴയിൽ വേനലവധിയുടെ ഉദ്ഘാടനവും നടന്നു.

കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ നൂറിലധികം വൈവിധ്യങ്ങളായ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും അണിനിരന്ന പഠനോത്സവം പഠനനേട്ടങ്ങളുടെ വ്യാപ്തിയും പ്രാധാന്യവും തിരിച്ചറിയുവാനും അതിലൂടെ പൊതുവിദ്യാഭ്യാസത്തോട് അനുകൂല സമീപനവും രൂപപ്പെടാൻ സഹായകമായി. വിവിധ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, സ്കിറ്റുകൾ, പദ്യപാരായണം, പ്രസംഗം, ആക്ഷൻ സോംഗ്, ലഘുനാടകങ്ങൾ, ഗണിത ഓട്ടൻതുള്ളൽ, സംഗീതാവിഷ്കാരം, ഗണിത വഞ്ചിപ്പാട്ട്, എയ്റോബിക്സ്, റോൾപ്ലേ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് പഠനോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചത്.

കോന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ചിരട്ടവിളക്കിൽ വെച്ചിരുന്ന ഐസിൽ ദീപം തെളിയിച്ചശേഷം, അതിൻ്റെ ശാസ്ത്രതത്വം വിവരിച്ചുകൊണ്ടാണ് ഉദ്ഘാടനകർമ്മം നടന്നത്. പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മാസ്റ്റർ ശ്രീകുമാർ ആർ. മുഖ്യപ്രഭാഷണം നടത്തി. സ്കൂളിൻ്റെ അവധിക്കാല തനത് പ്രവർത്തന പദ്ധതിയായ ‘വിജ്ഞാനപ്പൂമഴയിൽ വേനലവധി ‘ യുടെ ലോഗോ പ്രകാശനം ഗണിതാധ്യാപക പരിശീലകയായ ലേഖ എസ്. നിർവ്വഹിച്ചു. എസ്.ആർ.ജി.കൺവീനറും, പ്രോഗ്രാം
കോ ഓർഡിനേറ്ററുമായ പ്രമോദ് കുമാർ, ജോയിൻ്റ് കോ ഓർഡിനേറ്റർ രാജലക്ഷ്മി കെ.ആർ., അധ്യാപികയായ ശ്രീജ ബി. എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...