തിരുവല്ല നഗരസഭയിലെ അധികാര വടംവലി വികസനത്തെ ബാധിച്ചു : എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവല്ലാ: നഗരസഭയിൽ നടക്കുന്നത് അധികാര വടംവലിയാണെന്നും ഇടതു വലതു മുന്നണികൾ തിരുവല്ലയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സുസ്ഥിര ഭരണം പ്രതീക്ഷിച്ചാണ് ആദ്യഘട്ടത്തിൽ എസ്ഡിപിഐ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ വിഴുപ്പലക്കലുകൾ കാരണം ഭരണം നഷ്ടമായതോടെ യുഡിഎഫ് കൗൺസിലറെ വിലയ്ക്കെടുത്തുകൊണ്ട് എൽഡിഎഫ് അധികാരം പിടിച്ചെടുക്കുകയാണ് ചെയ്തത്.

സ്ഥിരഭരണം വികസനത്തിന്റെ കാതലാണെന്ന കാഴ്ചപ്പാടാണ് പാർട്ടിക്കുള്ളത്. ഭരണ സ്തംഭനം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ടുതവണ എസ്ഡിപിഐ വിട്ടുനിന്നത്. രണ്ടു മുന്നണികളും ജനങ്ങളെ വഞ്ചിച്ച് അധികാരത്തിനു വേണ്ടിയുള്ള വടംവലി തുടരുന്ന സാഹചര്യത്തിലാണ് ഇരു മുന്നണികളെയും സഹായിക്കേണ്ടതില്ലായെന്ന് എസ്ഡിപിഐ തീരുമാനിച്ചത്.

ജില്ലയിൽ ഏറ്റവും വലിയ അഴിമതി നടക്കുന്ന കേന്ദ്രമായി തിരുവല്ല നഗരസഭ മാറി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നഗരസഭാ സെക്രട്ടറിയും അറ്റൻ്ററും കൈക്കൂലി കേസിൽ പിടിയിലായത്. ഇടത്- വലത്- ബിജെപി ജനപ്രതിനിധികളുടെ അറിവോടെയും അനുവാദത്തോടെയുമുള്ള അഴിമതിയാണ് തിരുവല്ല നഗരസഭയിൽ നടക്കുന്നത്.

സർവ്വ മേഖലകളിലെയും വികസനം നിശ്ചലമായിരിക്കുകയാണ്. ബിജെപിയുമായുള്ള യുഡിഎഫ്-എൽഡിഎഫ് പരസ്യബാന്ധവം തുറന്നുകാട്ടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജനറൽ സെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക് നജീർ, ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, ജില്ലാ ട്രഷറർ ഷാജി ആനകുത്തി സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...