ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ; മേയര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുമെന്ന തിരുവനന്തപുരം മേയറുടെ വിവാദ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. അവര്‍ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുനിസിപ്പാലിറ്റി ആക്‌ട് 330 പ്രകാരം തങ്ങള്‍ക്കാണെന്നും നഗരസഭ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. ഇത്തരത്തില്‍ ഉത്തരവ് ഇടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അവര്‍ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
എന്റെ അറിവില്‍ പൊങ്കാലക്കുള്ള കട്ടകളും മറ്റു സാധനങ്ങളും ഭക്തര്‍ കൊണ്ടു വരുന്നതാണ്. അത് തിരിച്ച്‌ കൊണ്ടു പോകണോ, ആര്‍ക്കെങ്കിലും കൊടുക്കണോ, വേറെ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കണോ എന്നൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം അല്ലേ. അത് കോര്‍പ്പറേഷന് കൊടുക്കണം ഇല്ലെങ്കില്‍ പിഴ ചുമത്തും എന്നൊക്കെ ഉത്തരവ് ഇടാന്‍ മേയര്‍ക്ക് എന്ത് അവകാശം, എന്ത് അധികാരം. കോര്‍പ്പറേഷനെന്നല്ല, സംസ്ഥാന സര്‍ക്കാരിന് പോലും ഇത്തരത്തില്‍ ഉത്തരവുകള്‍ ഇടാന്‍ കഴിയില്ല. പോലീസിനെ വെച്ച്‌ ഭക്തരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാം എന്നാണ് കണക്കുകൂട്ടുന്നതെങ്കില്‍ അനുസരിക്കാന്‍ ഭക്തരെ കിട്ടില്ല എന്നു മേയര്‍ ഓര്‍മ്മിക്കുന്നത് നല്ലത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...