കോന്നി – പൂങ്കാവ് – ചന്ദനപ്പള്ളി റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ അപകടങ്ങൾ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീ കരിച്ച കോന്നി – പൂങ്കാവ് – ചന്ദനപ്പള്ളി റോഡിൽ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം രൂപപ്പെട്ട ഗർത്തം യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഒട്ടേറെ ഇരുചക്ര വാഹനയാത്രക്കാർ ആണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. പൂങ്കാവ് റോഡിൽ ചപ്പാത്ത് മുക്കിലാണ് അടുത്തടുത്തായി രണ്ട് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡിലെ കുഴി തൊട്ടടുത്ത് എത്തിയാൽ മാത്രമേ കാണുവാൻ സാധിക്കൂ എന്നതാണ് ഇരുചക്ര വാഹന യാത്രക്കാരെ വലക്കുന്നത്. വേഗത്തിൽ വരുന്ന യാത്രക്കാർ കുഴി ശ്രദ്ധിക്കാതെ വീഴുകയും ചെയ്യും. കുഴി രൂപപെട്ടതിന് ശേഷം നിരവധി ഇരുചക്ര വാഹന യാത്രക്കാർ ആണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്.9.75 കോടി രൂപ മുതൽ മുടക്കിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡിൽ പൂംങ്കാവ്, വാഴമുട്ടം, ചന്ദനപ്പള്ളി, കൈപ്പട്ടൂർ, താഴൂർ കടവ്, പത്തനംതിട്ട തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. റോഡ് നിർമ്മാണത്തിലെ അഴിമതിയാണ് ഇത്തരത്തിൽ റോഡിൽ കുഴി രൂപപെടാൻ കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.ഇത്രയും കോടികൾ മുടക്കി നിർമ്മാണം പൂർത്തീകരിച്ച റോഡിൽ കുഴി രൂപപ്പെട്ടത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...