കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ 8.70 കോടി രൂപ അനുവദിച്ചതിനു പുറമെയാണ് ഇപ്പോള്‍ ഒരു കോടി രൂപ കൂടി അനുവദിച്ചത്.

മൈലപ്ര പഞ്ചായത്തില്‍ മണ്ണാറകുളഞ്ഞി കോട്ടമല കാവനാട് റോഡ് -25 ലക്ഷം, മലയാലപ്പുഴ പഞ്ചായത്തില്‍ ശീമപ്ലാവ് – മുട്ടാണി റോഡ് 20 ലക്ഷം, കോന്നി ഗ്രാമ പഞ്ചായത്തില്‍ എസ്.എന്‍.ഡി.പി കോളേജ് -നാടുകാണി റോഡ് 15 ലക്ഷം, അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി -കൊക്കാത്തോട് എസ്.എന്‍.ഡി.പി ജംഗ്ഷന്‍ റോഡ് 30 ലക്ഷം, പ്രമാടം പഞ്ചായത്തില്‍ വകയാര്‍ കോട്ടയംമുക്ക്-വത്തിക്കാന്‍ റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...