ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഹൈ ടെക് കെട്ടിടം ; നിര്‍മ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി :  ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈ ടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ 3.27 കോടി രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ നീറംപ്ലാക്കല്‍, പഞ്ചായത്തംഗം പ്രസന്ന സുരേന്ദ്രന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പുഷ്‌ക്കല കുമാരി, കെ.ബി അനില്‍, സി.പി സുനില്‍, പ്രമോദ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല വാപ് കോസിനാണ്. കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ഒന്‍പതു മാസമാണ് കരാര്‍ കാലാവധി. മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ബീമുകളും പില്ലറുകളും സ്ഥാപിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. അക്കാഡമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള , ഡൈനിംങ് ഹാള്‍, സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ആറ് ക്ലാസ് മുറികളും ശുചിമുറികളുമാണുണ്ടാകുക. രണ്ടാം നിലയില്‍ നാല് ക്ലാസ് മുറികള്‍, ഒരു സ്റ്റാഫ് റും, ശുചിമുറികള്‍ എന്നിവയുണ്ട്. രണ്ടു വശത്തായുള്ള പടി കെട്ടുകള്‍, അംഗപരിമിതര്‍ക്കായുള്ള റാംമ്പ്, ശുചിമുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വലിയൊരു കുതിച്ചുചാട്ടമാണ് നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...