പുനലൂർ – മുവാറ്റുപുഴ സംസ്ഥാനപാത വികസനം ; കോന്നി മേഖലകളിലെ പണികൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായുള്ള കോന്നി- പുനലൂർ റീച്ചിലെ പണികൾ പുരോഗമിക്കുന്നു. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11കിലോമീ​റ്റർ റോഡാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെൻഡർ ചെയ്തത്. 737.64കോടി രൂപയാണ് ആകെ അടങ്കൽ തുക. ഇതിൽ കോന്നി മുതൽ പ്ലാച്ചേരിവരെ 30.16 കിലോമീ​റ്ററിന് 279 കോടിരൂപയും പുനലൂർ മുതൽ കോന്നിവരെയുള്ള 29.84 കിലോമീ​റ്ററിന് 221 കോടി രൂപയുമാണ് അടങ്കൽ.

പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗത്തെ വികസനത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റർ റോഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനലൂർ, പത്തനാപുരം, കലഞ്ഞൂർ, കൂടൽ, വകയാർ, കോന്നി മേഖലകളിലെ പണികൾ പുരോഗമിക്കുകയാണ്. കോന്നി ടൗണിൽ ഓട നിർമ്മാണമാണ് പ്രധാനമായും ഇപ്പോൾ നടക്കുന്നത്. പുനലൂർ മുതൽ കലഞ്ഞൂർ ഒന്നാംകുറ്റിവരെയും അവിടെനിന്ന് കോന്നി വരെയും രണ്ടായി തിരിച്ചാണ് പണികൾ നടത്തുന്നത്.

കലഞ്ഞൂർ ഇടത്തറ ഭാഗത്ത് നിലവിലുള്ള റോഡിൽ നിന്ന് മാറിയാണ് പുതിയ റോഡ് വരുന്നത്. പലസ്ഥലങ്ങളിലും വളവുള്ള ഭാഗങ്ങൾ ഇടിച്ചു നിരത്തിയാണ് റോഡ് നേരെയാക്കിയത്. കെ.എസ്. ടി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന റോഡ് വികസനത്തിൽ പതിനഞ്ചു മീറ്ററാണ് റോഡിന്റെ വീതി. ജംഗ്ഷനുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പത്തു മീറ്റർ വീതി വരും. ക്രാഷ് ബാരിയറുകൾ , നടപ്പാതകൾ കാത്തിരിപ്പുകേന്ദ്രങ്ങൾ , ദിശാ ബോർഡുകൾ സിഗ്‌നൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടുത്തിയാണ് നിർമ്മാണം. സ്‌കൂൾ മേഖലകൾ പ്രത്യേകം തിരിച്ച് വികസിപ്പിക്കും ടൗണുകളിൽ ബസ്‌ബേയും കൈവരികളും നിർമ്മിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...