കോന്നി താലൂക്ക് ആശുപത്രി കുടിവെള്ള ക്ഷാമത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ താലൂക്ക് ആശുപത്രി മുറ്റത്തെ കിണറ്റിൽ നിന്നുമാണ് ആശുപത്രിയിലേക്ക് ആവശ്യമായ കുടിവെള്ളം ശേഖരിക്കുന്നത്. എന്നാൽ വേനൽ കടുക്കുന്നതോടെ ആശുപത്രിയിലേക്കുള്ള ശുദ്ധജല ലഭ്യതയും ഇല്ലാതാകുമെന്നാണ് ആശങ്ക. നിലവിൽ കുടിവെള്ളം ലഭിക്കുന്ന കിണർ വൃത്തിയാക്കിയിട്ട് കാലങ്ങൾ കഴിഞ്ഞു. കിണറിനുള്ളിൽ കാടുകൾ വളർന്നത് വൃത്തിയാക്കിയിട്ടുമില്ല. കിണർ പേമെന്‍റ് ചെയ്യുന്നതിനും കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ കുടിവെള്ളം ഇല്ലാതായാൽ പുറത്ത് നിന്നും പണം മുടക്കി വേണം ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാൻ.

കുടിവെള്ളം വിലകൊടുത്ത് വാങ്ങണമെങ്കിൽ തന്നെ നല്ലൊരു തുക ചിലവാകും. വലിയ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ചെങ്കിൽ മാത്രമേ ആശുപത്രിയിലെ ആവശ്യങ്ങൾക്ക് തികയുള്ളൂ. കോന്നി മലയോര മേഖലയിലെ നിരവധി സാധാരണക്കാരായ ജനങ്ങളാണ് കോന്നി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. വേനൽ കുറച്ച് കൂടി കടുത്താൽ താലൂക്ക് ആശുപത്രിയിലെ കിണർ പൂർണമായി വറ്റുമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികൾ പറയുന്നു. കിണർ വറ്റിയാൽ താലൂക്ക് ആശുപത്രിയിലെ കുടിവെള്ളം പൂർണ്ണമായി ഇല്ലാതാകും. ആശുപത്രിയിൽ കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കുടിവെള്ളത്തിന്‍റെ കാര്യത്തിൽ അടിയന്തിരമായ തീരുമാനം ഉണ്ടാകണം എന്നും ആവശ്യമുയരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...