കോന്നി : കോന്നി താലൂക്ക് ആശുപത്രിയില്‍ സാധാരണ ആംബുലൻസുകൾ പോലുമില്ല. കോന്നി മെഡിക്കൽ കോളേജിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഉണ്ടെങ്കിലും ഡ്രൈവർ ഇല്ലെന്ന കാരണത്താൽ വെറുതെ കിടന്ന് നശിക്കുകയാണ്. കോന്നി മെഡിക്കൽ കോളേജ് കോന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ 108 ആംബുലൻസിന്റെ സേവനം ലഭ്യമാണെങ്കിലും ഇത് 12 മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പുറത്തുനിന്ന് ആംബുലൻസ് വിളിക്കേണ്ട സ്ഥിതിയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത പൂർത്തിയായശേഷം നിരവധി അപകടങ്ങളാണ് കോന്നിയിൽ നടക്കുന്നത്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം ഐ.സി.യു ആംബുലൻസ് സേവനമില്ലാത്തത് രോഗികൾക്ക് തിരിച്ചടിയാകുന്നു. വെള്ളിയാഴ്ച കൂടൽ നെടുമൺകാവിൽ വിഷം കഴിച്ച ദമ്പതിമാരിൽ ഒരാളെ കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായി ഐ.സി.യു ആംബുലൻസിനായി കാത്തിരുന്നത് ഒരു മണിക്കൂറിലേറെയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























