Saturday, July 5, 2025 5:50 am

തണ്ണിത്തോട് റോഡിൽ വാഹനാപകടങ്ങൾ തുടർകഥയാകുന്നു ; ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഞള്ളൂരിനും എലിമുള്ളുംപ്ലാക്കലിനും ഇടയിലെ വനഭാഗത്തെ കൊടും വളവുകളിലാണ് വാഹനാപകടങ്ങൾ ഏറെയും. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസും കാറും ഇവിടെ കൂട്ടിയിടിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. മുൻപും ഇതിന് തൊട്ടടുത്തെ വളവുകളിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ബി എം ആൻ്റ് ബി സി റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത്തിലുള്ള സഞ്ചാരവും വളവുകളിൽ ഹോൺ മുഴക്കാത്തതുമാണ് അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

തുടർച്ചയായി കൊടും വളവുകളുള്ള സ്ഥലങ്ങളിൽ പോലും വാഹന യാത്രക്കാർ അശ്രദ്ധമായാണ് വാഹനമോടിക്കുന്നതെന്നും ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൊടും വളവുകളിൽ പലപ്പോഴും വാഹനങ്ങൾ അടുത്തെത്തി കഴിഞ്ഞാണ് പരസ്പരം കാണുക. പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപെടുന്നത്. കൊടും വളവുകളിൽ പലയിടങ്ങളിലും മിററുകൾ സ്ഥാപിക്കുവാനുമുണ്ട്. മഴക്കാലത്ത് റോഡിലെ വളവുകളിലൂടെ ഒഴുകുന്ന വെള്ളം ടയറുകളുടെ ഘർഷണം കുറയ്ക്കുന്നതിനും വാഹനങ്ങൾ തെന്നി വീഴുന്നതിനും കാരണമാകുന്നുണ്ട്. റോഡിന്റെ  അപകട സാധ്യതയുള്ള പല സ്ഥലങ്ങളിലും ഇനിയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുവാനുമുണ്ട്. ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴിയാണ്  കടന്ന് പോകുന്നത്. ഇരുചക്ര വാഹന യാത്രക്കാരും അമിത വേഗതയിലെത്തി അപകടങ്ങൾ നടക്കുന്നതും കുറവല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...