കൊല്ലം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചല്‍ കരുകോണ്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഒന്നാം നിലയില്‍നിന്ന് ചാടിയ വിദ്യാർത്ഥിനിയുടെ നട്ടെല്ലിനും കാലിനും പരിക്കേറ്റു. ഉടൻതന്നെ അധ്യാപകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് ബന്ധപ്പെട്ടുള്ള വിഷമത്തിലാണ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽനിന്ന് ചാടിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.