കോന്നി ടൂറിസം ഗ്രാമം പദ്ധതി സർക്കാരിൽ സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോന്നി ടൂറിസം ഗ്രാമം പദ്ധതി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ്‌ റിയാസിനു അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ സമർപ്പിച്ചു. ഒരു പഞ്ചായത്തിൽ 2 ൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ് കൾ, ഡി.റ്റി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു, സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം എന്ന ബ്രഹദ് പദ്ധതി നടപ്പിലാക്കുന്നത്.പത്ത് വർഷം കൊണ്ട് പൂർത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്.

5000 പേർക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി. കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടൽ രാക്ഷസൻ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികൾ ഡി.റ്റി.പി.സിയാണ് നടപ്പിലാക്കുന്നത്. ചിറ്റാറിൽ മൺപിലാവ് ട്രക്കിംഗ്, ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പിലാക്കും. തണ്ണിത്തോട്ടിൽ അടവി വികസന പദ്ധതിക്കൊപ്പം, മണ്ണീറ വെള്ളച്ചാട്ടത്തിലും ടൂറിസം പദ്ധതി നടപ്പിലാക്കും. മലയാലപ്പുഴയിൽ കടവുപുഴ ബംഗ്ലാവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിയും, പിൽഗ്രിം ടൂറിസം സർക്യൂട്ടും നടപ്പിലാക്കും. അരുവാപ്പുലം പഞ്ചായത്തിൽ കൊക്കാത്തോട്ടിൽ ക്രാഫ്റ്റ് വില്ലേജും, ചെളിക്കുഴി വെള്ളച്ചാട്ടം ടൂറിസം പദ്ധതിയും നടപ്പിലാക്കും.

ഏനാദിമംഗലത്ത് അഞ്ചുമല പാറ ടൂറിസം പദ്ധതിയും, വെൽനസ് സോൺ പദ്ധതിയും നടപ്പിലാക്കും.മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളിലും നിരവധി പദ്ധതി നിർദ്ദേശങ്ങളുണ്ട്.ജില്ലാ കളക്ടർ,ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ മുൻപാകെയാണ് കരട് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും നിർദ്ദേശങ്ങൾ സംബന്ധിച്ച അഭിപ്രായ സ്വരൂപണം നടത്തിയുമാണ് പദ്ധതി തയ്യാറാക്കിയത് .

എം.എൽ.എയെ കൂടാതെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.വി പുഷ്പവല്ലി, രേഷ്മ മറിയം റോയ്, എൻ.നവനിത്ത്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, പഞ്ചായത്ത്‌ അംഗങ്ങളായഷാൻ ഹുസൈൻ, ഷീബ, സിന്ധു, സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, ടൂറിസം അഡ്വൈസറി കമ്മിറ്റിഅംഗങ്ങളായ രാജേഷ് ആക്ലെത്ത്,ബിയോജ് ചേന്നാട്ട് ബിനോജ് ചേന്നാട്ട് തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...