കോന്നി ഉപജില്ലാ കലോത്സവം നവംബർ 11 മുതൽ 14 വരെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11,12,13,14 തീയതികളിലായി കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12 ന് രാവിലെ 9.30 ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കലോത്സവം ഉത്ഘാടനം ചെയ്യും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം വി അമ്പിളി മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനം 14ന് വൈകിട്ട് 5 മണിക്ക് കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ ദേവകുമാർ ഉത്ഘാടനം ചെയ്യും.

കോന്നി വിദ്യാഭ്യാസ ഉപജില്ലയിലെ 3602 കുട്ടികൾ ആണ് വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നത്. 282 മത്സര ഇനങ്ങൾ ആണ് മത്സരത്തിൽ ഉള്ളത്. എൽ പി, യു പി, എച്ച് എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങൾ നാക്കുക. കലോത്സവ ലോഗോ തയ്യാറാക്കിയ കോന്നി ഗവണ്മെന്റ് എച്ച് എസ് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് സന്തോഷിനെ വേദിയിൽ ആദരിക്കും. സംഘാടക സമിതി ഭാരവാഹികളായ ടോമിൻ പടിയറ, ഫിലിപ്, ഫെബിൻ എച്ച്, ആർ സുരേഷ്‌കുമാർ, സുജ പി തുടങ്ങിയവർ കോന്നിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപക ദിനത്തിൽ ആദരവുമായി എംഎൽഎ ; റിട്ട. അധ്യാപകരെ വീട്ടിലെത്തി അനുമോദിച്ചു

0
റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ....

സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

0
സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ...

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...