കോന്നി ഉപജില്ല വാർത്താവായന മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പൊതുവിദ്യാഭ്യസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കോന്നി ഉപജില്ല സാമൂഹ്യശാസ്ത്ര സബ്ജക്ട് കൗൺസിൽ സംഘടിപ്പിക്കുന്ന പത്രവാർത്ത വായന മത്സരം കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സ്കൂൾ എച്ച്.എം.ഇൻചാർജ് അജിത്ത് വി. മത്സരം ഉദ്ഘാടനം ചെയ്തു. കോന്നി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. കോന്നി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി പ്രമോദ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി എം.പി.ഷാജി, അധ്യാപകരായ ജെബി തോമസ്, ബിൻസു ടി. ഫിലിപ്പോസ്, രശ്മി എസ്.നായർ, ജോൺസി എന്നിവർ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ കൂടൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ തേജ കൃഷ്ണ ഒന്നാം സ്ഥാനവും, പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ ലക്ഷ്മി ഗോപാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ജിസ്നി ചാക്കോ ഒന്നാം സ്ഥാനവും, എലിമുള്ളുംപ്ലാക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഗ്ലോറിയ ശൈലസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...