പിഴ നടപടികളുടെ എണ്ണം കുറഞ്ഞതിന് അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിഴനടപടികളുടെ എണ്ണം കുറഞ്ഞെന്നു കാണിച്ച്‌ മോട്ടോര്‍ വാഹന വകുപ്പില്‍ സസ്പെൻഷൻ. ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനല്‍ ഓഫിസിലെ എ.എം.വി.ഐ രഥുൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുൻ മോഹന്റെ സസ്പെൻഷൻ എന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയർന്നുവരുന്ന ആക്ഷേപം. എ.എം.വി.ഐ രഥുൻ മോഹൻ 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ യഥാക്രമം 110, 162, 200 കേസുകള്‍ (ഇ-ചലാനുകള്‍) മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നാണ് സസ്പെൻഷന് കാരണമായി പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായി കേസെടുക്കാൻ നിര്‍ബന്ധിപ്പിക്കുന്നുവെന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് സസ്പെൻഷൻ ഉത്തരവിലെ വിശദീകരണം.

രഥുൻ മോഹൻ ഏപ്രിലിലും 213 ഇ-ചലാനുകള്‍ മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും വിലയിരുത്തി മെമ്മോ നല്‍കി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന വിശദീകരണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനല്‍ ട്രാൻസ്പോര്‍ട്ട് ഓഫിസിലേക്ക് അയച്ചു. എന്നാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എൻഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ യഥാക്രമം 200, 185 ഇ-ചലാനുകള്‍ മാത്രമേ തയാറാക്കിയുള്ളൂവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായും അറിയിച്ച്‌ സസ്പെൻഡ് ചെയ്യുകയായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...