കോന്നി – നടുവത്തുംമൂഴി വനം കൊള്ള ; തടി വാങ്ങിയ മില്ലുടമയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ  പരിധിയിൽ നിന്നും അനധികൃതമായി തേക്കുതടികൾ മുറിച്ച് കടത്തിയ സംഭവത്തിൽ തടി വാങ്ങിയ മില്ലുടമയും വനപാലകരുടെ പിടിയിലായി. കൊല്ലം ചന്ദനത്തോപ്പിലെ തടിമില്ലുടമ ഷാജഹാൻ(56) ആണ് പിടിയിലായത്. മുമ്പ്  പിടിയിലായ കൊക്കാത്തോട് ഒരേക്കർ സ്വദേശി താന്നിമൂട്ടിൽ സമീറിനെ തടിമില്ലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനെ തുടർന്നാണ് തടിമില്ലുടമയെ വനപാലകർ കസ്റ്റഡിയില്‍ എടുത്തത്‌. ഇയാളെ കോടതിയിൽ ഹാജരാക്കി.

മാർച്ച് ഇരുപത്തിയൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്നും ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തേക്കുതടികൾ മുറിച്ച് കടത്തുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കുകയും തടി കടത്തിയ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...