കോന്നി : ഇടതുപക്ഷ നേതാവ് പൊയ്കയിൽ വീട്ടിൽ കോന്നിയൂർ പി.കെ (പി കുട്ടപ്പൻ 66) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിൽ ആയിരുന്നു.
കോന്നി കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലഘട്ടത്തിൽ എ ഐ വൈ എഫ്, എ ഐ എസ് എഫ് പ്രവർത്തന രംഗത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പി കെ സി പി ഐ നേതാവായിരുന്നു. തുടർന്ന് ചെങ്ങറ സുരേന്ദ്രൻ എം പി യായി മത്സരിക്കുന്ന കാലഘട്ടത്തിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പോയി. തുടർന്ന് ഡി സി സി സെക്രട്ടറി, സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് കോന്നിയിലെ മുൻ ജനപ്രതിനിധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തിരികെ സി പി ഐ യിൽ എത്തിയ കോന്നിയൂർ പി.കെ ജില്ലാ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നാടക രചന, സംവിധാനം, അഭിനയം തുടങ്ങി കലാ രംഗത്തും സജീവമായിരുന്നു കോന്നിയൂർ പി കെ.