കോന്നിയൂർ വരദരാജന്‍ അനുസ്മരണ യോഗം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയൂർ വരദരാജന്റെ അഞ്ചാമത് അനുസ്മരണ യോഗം ഇന്ന് കോന്നി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡിസിസി പ്രസിഡന്റ് പ്രെഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്ത്. കർഷക തൊഴിലാളികളുടെയും പിന്നോക്ക വിഭാഗക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു വരദരാജന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.

ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി നൂറ് കണക്കിന് പട്ടികജാതി വിഭാഗക്കാർക്ക് കയറിക്കിടക്കുവാൻ ഭൂമി നേടിക്കൊടുത്തതിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജനകീയ നേതാവായിരുന്നുവെന്നും ഡി സി സി പ്രസിഡന്റ് അനുസ്മരണത്തിൽ പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡി സി സി സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ, ഹരികുമാർ പൂതങ്കര, ഹുസൈൻ മാങ്കോട്, ഐവാൻ വകയാർ, വി.ടി അജോമോൻ, റോജി ഏബ്രഹാം, തോമസ്സ് വലിയകാലായിൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ മുത്തലീഫ്, ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി മോഹനൻ മുല്ലപ്പറമ്പിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സന്തോഷ് മാത്യു, എം.വി അമ്പിളി, ആർ ദേവകുമാർ, എൽസി ഈശോ, ശ്രീകല നായർ, മോഹനൻകാലായിൽ, പി.കെ സോമരാജൻ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...

വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പിണറായി വിജയൻ

0
ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന്...