ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയില്‍ അവതരിപ്പിക്കാനുള്ള ബജറ്റ് കൊണ്ടുവന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

റായിപ്പൂര്‍ : ബുധനാഴ്ച ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ കൊണ്ടുവന്നത് പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍. 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്‍റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. 2020 ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

തന്‍റെ സര്‍ക്കാറിന്‍റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ഭാഗെല്‍ അവതരിപ്പിക്കുന്നത്. ‘എക് പാഹല്‍ വനിത സഹകരണ സംഘം നിര്‍മ്മിച്ച പശുചാണകം കൊണ്ടുള്ള പെട്ടിയിലാണ് ഇത്തവണ ബജറ്റുമായി മുഖ്യമന്ത്രി എത്തിയത്. റായിപ്പൂര്‍ മുനിസിപ്പാലിറ്റിയിലാണ് പെട്ടി നിര്‍മ്മിച്ച വനിത സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 10 ദിവസം എടുത്താണ് വിവിധ അടരുകളായി ചാണകപ്പൊടി ഉപയോഗിച്ച് പെട്ടി നിര്‍മ്മിച്ചത് എന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുള്ളാമ്പ് പൊടി, മരത്തടി, മൈദ എന്നിവയും ഈ പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

പശുവിനെ ദൈവമായി ആരാധിക്കുന്ന പാരമ്പര്യം ഉള്ള സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. ഇവിടുത്തെ തേജ് ഉത്സവത്തില്‍ എല്ലാ വീടും ചാണകം പൂശാറുണ്ട്. നേരത്തെ തന്നെ ഗര്‍ഹബോ നവ ഛത്തീസ്‌ഗഢ് എന്ന പദ്ധതി അവതരിപ്പിച്ചിരുന്നു ഛത്തീസ്‌ഗഢിലെ ഭൂപേഷ് ഭാഗെല്‍ സര്‍ക്കാര്‍. ഇതിനെ പ്രധാനമന്ത്രിയും പാര്‍ലമെന്‍റ് കൃഷികാര്യ സമിതിയും അഭിനന്ദിച്ചിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...