കോന്നിയൂർ രാധാകൃഷ്ണൻ രണ്ടാം ചരമവാർഷികവും പുരസ്കാര വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്റെ രണ്ടാം ചരമവാർഷികം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം എന്നിവയോടെ സമുചിതമായി ആചരിച്ചു. അഡ്വ. ഷബീർ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മികച്ച അദ്ധ്യാപകർക്കുള്ള രണ്ടാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം കുറ്റൂർ സർക്കാർ സ്കൂളിലെ അധ്യാപിക ശ്രീജ ഓടാട്ടിന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.ആർ പ്രസാദ് വിതരണം ചെയ്തു.

ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം, പ്രസ്ക്ലബ് മുൻ പ്രസിഡൻ്റുമാരായ സാം ചെമ്പകത്തിൽ സണ്ണി മർക്കോസ്, കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ, അദ്ധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ കൃഷ്ണകുറുപ്പ്, രാജു നെടുവംപുറം, ശ്രീജ ഓടാട്ട്, മനോജ് ആർ. നായർ, റെജി പ്ലാംന്തോട്ടത്തിൽ, അഡ്വ പി.സി ഹരി, ജഗീഷ് ബാബു, എ. വൈ. രാജി, അനിൽ സി.കെ, ബിജുകുമാർ, മാലിനി ആർ.നായർ, ശാലിനി ആർ.നായർ, പി. സക്കീർ ശാന്തി, ടി.എ.റെജികുമാർ എന്നിവർ
അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...