അമേരിക്കൻ പ്രതികാര ചുങ്കം കേരളത്തിലെ വ്യാവസായിക കാർഷിക മേഖലയ്ക്ക് തിരിച്ചടിയാണെന്ന് എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: അമേരിക്കൻ പ്രതികാര ചുങ്കം കേരളത്തിലെ വ്യാവസായിക കാർഷിക മേഖലയ്ക്ക് തിരിച്ചടിയാണെന്ന് എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് പറഞ്ഞു. എ ഐ ടി യു സി പത്തനംതിട്ട ജില്ലാ ക്യാമ്പ് റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാണ്യോൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കയർ, കശുവണ്ടി തുടങ്ങിയ മേഖലകളെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണുവാൻ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ അതിശക്തമായി എതിര്‍ക്കുന്ന ലേബര്‍ കോഡുകൾ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമ ശക്തി നീതി 2025 എന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍ സുരക്ഷ, മിനിമം വേതനം, തൊഴിലവസരങ്ങളുടെ സൃഷ്ടി എന്നിവയൊന്നും ഈ നയത്തില്‍ പ്രതിപാദിക്കുന്നില്ല. ദേശീയ തൊഴില്‍ നയം രാജ്യത്തെ തൊഴിലാളികളെ സംബന്ധിക്കുന്ന സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുന്നതായിരിക്കണം. അതില്‍ തൊഴില്‍ സംരക്ഷണം, തൊഴിലവസരങ്ങളുടെ സൃഷ്ടി, സാമൂഹിക സുരക്ഷ പദ്ധതികള്‍, തൊഴില്‍ സമയം, തൊഴിലിടങ്ങളിലെ സുരക്ഷ, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം. ആ നയം അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളും ഭരണഘടന പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം. ഇതിനെല്ലാം വിരുദ്ധമാണ് പുതിയ നയമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് വിജയാ വിത്സൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് വിജയാ വിത്സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി സജി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ സജിലാൽ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍ ഗോപിനാഥന്‍, കെ.സി.ഇ.സി ജില്ലാ സെക്രട്ടറി അരുണ്‍ കെ.എസ് മണ്ണടി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, സി.പിഐ ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ ലിസി ദിവാന്‍, കെ സതീഷ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് എം മധു, ട്രഷറര്‍ ബെന്‍സി തോമസ്, തങ്കമണി വാസുദേവന്‍, ജി രാധാകൃഷ്ണന്‍, അനീഷ് ചുങ്കപ്പാറ, ടി.ജെ ബാബുരാജ്, എം.വി പ്രസന്നകുമാര്‍, രാധാകൃഷ്ണന്‍ കടമ്പനാട്, ഇളമണ്ണൂര്‍ രവി, ദേവരാജന്‍, ജോസ് ഒരിപ്രാമണ്ണില്‍, വി.എസ് അജ്മല്‍, സാബു കണ്ണങ്കര, സന്തോഷ് കെ.ചാണ്ടി, ഷാജി തോമസ്, അജയന്‍ പന്തളം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയില്‍ അജയകുമാര്‍ പന്തളം, കെ.ആര്‍ അനില്‍കുമാര്‍, ജോസ് ഒരിപ്രാമണ്ണില്‍, പി.എസ് റെജി എന്നിവരെക്കൂടി സഹഭാരവാഹികളായി ഉള്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ്...

0
ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ...

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...