Friday, March 28, 2025 10:45 am

നൂറ്റി ഒന്‍പത് കോടിയുടെ ആനയടി – കൂടല്‍ റോഡ്‌ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി ; നടക്കുന്നത് കരാറുകാരന്റെ തന്നിഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : നൂറ്റി ഒന്‍പത് കോടിയുടെ  ആനയടി – കൂടല്‍ റോഡ്‌ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. 35 കിലോമീറ്റര്‍ വരുന്ന റോഡ്‌ ആധുനിക നിലവാരത്തില്‍ പണിയുവാനാണ് തുക അനുവദിച്ചത്. എന്നാല്‍ ആധുനിക അഴിമതിയാണ് നിര്‍മ്മാണത്തില്‍ ഉടനീളം കാണുവാന്‍ കഴിയുകയെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാറുകാരുടെ ഇഷ്ടത്തിനാണ് പണി നടത്തുന്നത്. മെറ്റാഗാഡ് എന്ന കമ്പിനിക്കാണ് നിര്‍മ്മാണ ചുമതല. ജോലിക്കാരുടെ അഭാവം റോഡ്‌ നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ട്. കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും അതിനാല്‍ വീണ്ടും കാലാവധി ദീര്‍ഘിപ്പിച്ചു നല്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഏതാനും തൊഴിലാളികള്‍ മാത്രമാണ് പണി ചെയ്യുവാനുള്ളത്. റോഡ്‌ പണിയുടെ മറവില്‍  സ്വകാര്യ വസ്തുക്കള്‍ മണ്ണിട്ട്‌ നികത്തിക്കൊടുക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. വന്‍ തുകയാണ് ഇതിന് ഇവര്‍ വാങ്ങുന്നത്. തണ്ണീര്‍ തടങ്ങള്‍പോലും റോഡ്‌ പണിയുടെ മറവില്‍ നികത്തുകയാണെന്നും ഇതിനിതിരെ ഉദ്യോഗസ്ഥര്‍ മൌനം പാലിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

നെടുമണ്‍കാവ് ഭാഗത്ത്‌ ടാറിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ റോഡിന്റെ നടുവിലാണ് വൈദ്യുത പോസ്റ്റുകള്‍ നില്‍ക്കുന്നത്. ഇത് അവിടെത്തന്നെ നിര്‍ത്തിയാണ് ടാറിംഗ് പുരോഗമിക്കുന്നത്. ടാറിംഗ് പൂര്‍ത്തിയാക്കിയ മൂന്നു കിലോമീറ്റര്‍ റോഡില്‍ അപകടകരമായി റോഡില്‍ നില്‍ക്കുന്ന നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഉണ്ട്. പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന് ഫോട്ടോയും വീഡിയോയും സഹിതം നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഒന്നും നടന്നില്ല. കോന്നി എം.എല്‍.എ കെ.യു.ജെനീഷ് കുമാറും വിഷയത്തില്‍ ഇടപെടുന്നില്ല.

പല സ്ഥലത്തും ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. തന്നെയുമല്ല ഓട നിര്‍മ്മിച്ചതിനിടക്ക് വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും പഴയതുപോലെ നില്‍ക്കുകയാണ്. റോഡിന് മതിയായ വീതി പലഭാഗത്തും ഇല്ലെന്ന ആരോപണവും നിലനില്‍ക്കുന്നു. ആനയടി – കൂടല്‍ റോഡില്‍ പൂര്‍ത്തീകരിക്കേണ്ടത് മൂന്നു പാലങ്ങളാണ്. ചന്ദനപ്പള്ളി പാലം, കൊച്ചുകല്‍ പാലം, കല്ലേലി പാലം എന്നിവയാണ് ഇത്. ഇവയുടെ നിര്‍മ്മാണവും എങ്ങുമെത്തിയില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബില്ലുകൾ ട്രഷറിയിൽ നല്‍കിയില്ല ; കരാറുകാർ നഗരസഭയിലെ എൽ.എസ്.ജി.ഡി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ...

0
തിരുവല്ല : ബില്ലുകൾ ട്രഷറിയിൽ നല്കാത്തതിനാൽ കരാറുകാരുടെ പണം വൈകുമെന്ന്...

ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയില്‍

0
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍...

വേനല്‍മഴ ; കോന്നിയിൽ ലഭിച്ചത് കഴിഞ്ഞ വർഷത്തേക്കാൾ 60 മില്ലിമീറ്റർ അധികമഴ

0
കോന്നി : കഴിഞ്ഞ വർഷത്തെക്കാൾ 60 മില്ലിമീറ്റർ അധികമഴയാണ് ഈ...

മാർച്ച് 27 നിർമാണ തൊഴിലാളികൾ സുരക്ഷാ ദിനമായി ആചരിച്ചു

0
കോഴഞ്ചേരി : കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം...