യുഎഇയില്‍ താമസസ്ഥലത്ത് തീപിടിത്തം ; പുക ശ്വസിച്ച് മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : അബുദാബിയിലെ മുസഫ വ്യവസായ നഗരിയില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ എരൂര്‍ ഷെഫീന മന്‍സിലില്‍ റഫീഖ് മസൂദ് (37)ആണ് മുസഫ വ്യവസായ നഗരിയിലെ സെക്ടര്‍ 37ലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. എയര്‍ കണ്ടീഷണറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതോടെ തീപടരുകയായിരുന്നു. പാന്‍ട്രിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു റഫീഖ് മസൂദ്. പുക ഉയര്‍ന്നതോടെ കെട്ടിടത്തിലുണ്ടായിരുന്ന 20ഓളം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടാം നിലയിലെ പാന്‍ട്രിയില്‍ ഉണ്ടായിരുന്ന റഫീഖിന് രക്ഷപ്പെടാനായില്ല. അബുദാബി അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ റഫീഖിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

അബുദാബി അല്‍ ഷഹാമ റോഡിലെ ഡിയര്‍ ഫീല്‍സ് മാളിലെ സതേണ്‍ ഫ്രൈഡ് ചിക്കന്‍ ബ്രാഞ്ചിലെ സീനിയര്‍ അസോസിയേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു റഫീഖ്. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിക്കുന്നത്. മാതാവ്: റഷീദ, ഭാര്യ : ഷെഫീന. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ്.എഫ്.സി മാനേജ്‌മെന്റ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...