പ്രാങ്ക് വീഡിയോകള്‍ക്കായി സ്ത്രീകള്‍ക്ക് നേരേ അശ്ലീലചേഷ്ടകള്‍ ; കൊച്ചിയില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രാങ്ക് വീഡിയോ പിടിക്കാനായി പൊതുവഴിയിൽ സ്ത്രീകൾക്കു നേരേ അശ്ലീല ചേഷ്ടകൾ കാണിച്ചതിന് ചിറ്റൂർ റോഡ് വലിയപറമ്പിൽ ആകാശ് സൈമൺ മോഹനെ (26) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാൾ സ്ത്രീകളെ ശല്യപ്പെടുത്തും വിധം അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയും ചെയ്തത്.

സ്ത്രീകളുടെ പ്രതികരണമടക്കം സുഹൃത്തുക്കൾ മറഞ്ഞുനിന്ന് വീഡിയോയിലാക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ പിടിച്ച് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയാണ് ആകാശ് സൈമൺ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾ വിഡീയോ ചിത്രീകരിച്ചിട്ടുണ്ട്.

ഡിസ്റ്റർബിങ് ദി ഫീമെയിൽസ് -കേരള പ്രാങ്ക് എന്ന തലക്കെട്ടിൽ രണ്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ ആകാശ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. വീഡിയോ ചിത്രീകരിക്കാൻ സഹായിച്ച ആകാശിന്റെ സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....