കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിട നിര്‍മാണോദ്ഘാടനം 27 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 27ന്(ശനി) ഉച്ചക്ക് 1.30 ന് കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

6.62 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.15 കോടി ചിലവിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...