കൂടൽ രാജഗിരി വെള്ളച്ചാട്ടത്തിൽ സഞ്ചാരികളുടെ തിരക്ക് കൂടുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ രാജഗിരി വെള്ളച്ചാട്ടം കാണുവാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കൂടൽ പുനലൂർ മൂവാറ്റുപുഴ പാതയിൽ കൂടൽ ജംഗ്ഷനിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കൂടൽ രാജഗിരി വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. രാജഗിരി റബ്ബർ എസ്റ്റേറ്റിന് നടുവിലൂടെ ഉള്ള നടപ്പാതയിൽ കൂടി സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി ചെല്ലാൻ. അധികം ഉയരത്തിൽ അല്ലാതെ പരന്ന് ഒഴുകുന്ന വെള്ളച്ചാട്ടം ആരെയും ആകർഷിക്കുന്നതാണ്. കോന്നി, പത്തനാപുരം ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടം സന്ദർശിച്ച് മടങ്ങാറുണ്ട്. വെള്ളച്ചാട്ടം കാണുവാൻ എത്തുന്നവർ പാറ കെട്ടിൽ നിന്നും താഴേക്ക് പതിക്കുന്ന തണുത്ത വെള്ളത്തിൽ കുളിച്ചതിന് ശേഷം ആണ് തിരികെ മടങ്ങുക.

വലിയ ഉയരത്തിൽ നിന്ന് പതിക്കാത്ത വെള്ളച്ചാട്ടം ആയതിനാൽ അപകട സാധ്യതയും കുറവാണ്. കോളേജ് വിദ്യാർത്ഥികളുടെയും ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവരുടെയും ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാണ് ഇവിടം. മഴക്കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ഭംഗി കൈവരിക്കും. വെള്ളച്ചാട്ടത്തിന് സമീപം ഉള്ള റോഡിൽ എത്തിയാൽ തന്നെ ഇരമ്പി മറിയുന്ന വെള്ളത്തിന്റെ ശബ്ദം നമ്മെ കുളിരണിയിക്കും. എന്നാൽ വഴി സൗകര്യം ഇവിടുത്തെ ഒരു പ്രധാന പ്രശ്നം ആയി തുടരുന്നുണ്ട്. കല്യാണ ആൽബങ്ങൾ ചിത്രീകരിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. വെള്ളച്ചാട്ടത്തിന് ചുറ്റും പടർന്നു കിടക്കുന്ന വള്ളിപടർപ്പും വനത്തിന്റെ തണുപ്പ് തരുന്ന ചെടികളും രാജഗിരി വെള്ളച്ചാട്ടം കൂടുതൽ മനോഹരം ആക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

0
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ,...

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....